കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡെറാഡൂണിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായയുപിഇഎസ് (University of Petroleum and Energy Studies) ഇന്ത്യയിലെ ആദ്യത്തെ എഐ ഫസ്റ്റ്' യൂണിവേഴ്സിറ്റിയായി മാറുന്നു. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഓപ്പണ്‍എഐയുമായി സഹകരിച്ച് കാമ്പസില്‍ ഉടനീളം ചാറ്റ് ജിപിറ്റി എഡ്യൂ അവര്‍ വിന്യസിച്ചു കഴിഞ്ഞു. ഇതിലൂടെ പത്തൊന്‍പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും ആയിരത്തി അഞ്ഞൂറോളം അധ്യാപകര്‍ക്കും അത്യാധുനിക എഐ ടൂളുകള്‍ ലഭ്യമാക്കി പഠനത്തിലും ഗവേഷണത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.

കേരളത്തില്‍ ടെക്‌നോളജി വിദ്യാഭ്യാസത്തിനുള്ള വലിയ ഡിമാന്‍ഡ് മുന്നില്‍ക്കണ്ട്, നിര്‍മിത ബുദ്ധി (എഐ), ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ മുപ്പതിലധികം നൂതന പ്രോഗ്രാമുകളാണ് സര്‍വ്വകലാശാല അവതരിപ്പിക്കുന്നതെന്ന് യുപുഇഎസ് പ്രോ വൈസ് ചാന്‍സലര്‍ ഡോ.ജയശങ്കര്‍ വാരിയര്‍ പറഞ്ഞു. ലോകത്തെ മികച്ച രണ്ട് ശതമാനം ഗവേഷകരുടെ സ്റ്റാന്‍ഫോര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട അന്‍പതിലധികം അധ്യാപകരുടെ പിന്തുണ ഈ പ്രോഗ്രാമുകള്‍ക്കുണ്ട്. കേവലം തിയറി പഠനത്തിനപ്പുറം ഐബിഎം, ആമസോണ്‍, ഗൂഗിള്‍, ബജാജ് ഓട്ടോ, ഇവൈ, കെപിഎംജി തുടങ്ങിയ ആഗോള വ്യവസായ ഭീമന്മാരുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രായോഗിക പരിശീലനം നല്‍കാനും ഇത് വഴി വ്യവസായ ലോകത്തെ തൊഴില്‍ സാധ്യതകളും പഠനവും തമ്മിലുള്ള അകലം കുറയ്ക്കാനും യുപിഇഎസ് ലക്ഷ്യമിടുന്നതായി യുപിഇഎസ് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് സീനിയര്‍ ഡയറക്ടര്‍ രാജീവ് നന്ദ്വാനി പറഞ്ഞു.ഏു.

പഠനമികവിനൊപ്പം മികച്ച തൊഴിലവസരങ്ങളും നല്‍കുന്നതില്‍ ഈ യൂണിവേഴ്‌സിറ്റി ഏറെ മുന്‍പന്തിയിലാണ്. 2026-ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പ്രകാരം അക്കാദമിക് പ്രസിദ്ധിയില്‍ ഇന്ത്യയിലെ സ്വകാര്യ സര്‍വ്വകലാശാലകളില്‍ ഒന്നാം സ്ഥാനമുള്ള ഈ സ്ഥാപനത്തിന്, കഴിഞ്ഞ അഞ്ചു വര്‍ഷമായി നൂറു ശതമാനം പ്ലേസ്മെന്റ് റെക്കോര്‍ഡാണുള്ളത്. എണ്ണൂറിലധികം മുന്‍നിര കമ്പനികള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ക്യാമ്പസ് സെലക്ഷനില്‍ 52 ലക്ഷം രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം. ഏഴ് സ്‌കൂളുകളിലായി 2026-27 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്; കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.upes.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.