കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി മാധ്യമ പ്രവർത്തകൻ ഉമേഷ് ബാലകൃഷ്ണൻ ചുമതലയേറ്റു.
പിഎസ് സി
വഴിയുള്ള ആദ്യ പി ആർ ഒ നിയമനമാണിത്. 2011-ൽ ദൂരദർശനിലൂടെ മാധ്യമ പ്രവർത്തനത്തിലേക്ക് കടന്ന ഉമേഷ് തുടർന്ന് ഇന്ത്യവിഷൻ , റിപ്പോട്ടർ ടി വി, ന്യൂസ് 18 കേരള , 24 ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.