കൊച്ചി: സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുർബാന അർപ്പിക്കാതെ മരട് പുതിയതായി നിർമ്മിച്ച സെൻ്റ് ജാന്ന ദേവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ആർച്ച്
ബിഷപ്പ് ജോസഫ് പാംപ്ലാനിക്കു നേരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ കരിങ്കോടി വീശി പ്രതിഷേധിച്ചു.
ഇന്നലെ ( ചൊവ്വാ) വൈകീട്ട് 4.30 ടെ ദേവാലയത്തിലേക്കുള്ള വഴിയിൽ നിർമ്മിച്ചിരുന്ന കമാനത്തിനു മുമ്പിലായിരുന്നു സംഭവം.
കറുത്ത കൊടികളും ബാനറുകളും പിടിച്ച് 40 പരം വിശ്വാസികൾ മെത്രാൻ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു പ്രതിഷേധം. ഏതാനും സമയത്തിനുശേഷം സമരക്കാർ സ്വയം പിന്മാറിയതോടെ ബിഷപ്പിൻ്റെ വാഹനം ദേവാലയത്തിലേക്ക് നീങ്ങി. കുർബാന അർപ്പിക്കാതെ മെത്രാൻ നടത്തുന്ന ദേവാലയ കൂദാശ സഭാ നിയമപ്രകാരം സാധുത ഇല്ലാത്തതാണെന്നും അതിരൂപതയിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാർ പാംപ്ലാനി വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ ടോം ജോസഫ്, ജോർജ് പുല്ലാട്ട് എന്നിവർ പറഞ്ഞു.
ഫോട്ടോ: മരട് സെൻറ് ജാന്ന ദേവാലയ കൂദാശ നടത്താനെത്തിയ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കു നേരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ കരിങ്കോടി വീശി പ്രതിഷേധിക്കുന്നു.