കളമശ്ശേരി സർവീസ് സഹകരണ ബാങ്കിൻറെ കീഴിൽ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു സ്കൂൾ മാർക്കറ്റ് ബാങ്ക് പ്രസിഡൻറ് ശ്രീ മധു പുറക്കാട് ആദ്യ വില്പന നിർവഹിച്ച് ഉദ്ഘാടനം ചെയ്തു ബാങ്ക് വൈസ് പ്രസിഡൻ്റെ എം ബി അഷറഫ് ഭരണസമിതി അംഗങ്ങളായ ഹസൈനാർ കെ കെ , വിജിലിൻ ജോൺ സി ,കെ എ ബാബു, സലിം കാരുവള്ളി, ഫാസിൽ ടി എ , അഷ്കർ പനയപ്പിള്ളി, റെജിൻ ആർ , എ കെ നിഷാദ് , ഫില്ലി കാനപ്പള്ളി , സൗഫിയ ,സിന്ദു രഘു ബാങ്ക് സെക്രട്ടറി ഡോൺ ഡേവിസ് എന്നിവർ പ്രസംഗിച്ചു സ്കൂൾ മാർക്കറ്റിൽ നിന്നും കുട്ടികളുടെ പഠന ആവശ്യത്തിന് ഉള്ള ബുക്ക് ബാഗ് കുട മുതലായ എല്ലാ സാധനങ്ങളും വമ്പിച്ച വിലക്കുറവിൽ ലഭ്യമാകും എന്ന് പ്രസിഡൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.