കൊച്ചി: അഞ്ചുവർഷമായി കേരളം കണ്ട പിണറായി വിജയന്റെ വലിയ ബോർഡുകൾ സൃഷ്ടിച്ചു മാത്രം ഭരണം നടത്തി കേരളത്തെ മുടിച്ച ഭരണ രീതികൾ ഒഴിവാക്കിക്കൊണ്ട് ടീം യുഡിഎഫിന്റെ ശക്തമായ ഭരണം ഉടൻ ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്.
കേരളത്തിലെ കർഷകർക്കും തൊഴിലാളികൾക്കും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നീതി ലഭ്യമാക്കിയും, കേരള വികസനം ഉറപ്പാക്കിയുമുള്ള ഭരണമാണ് ഇനി ഉണ്ടാകാൻ പോകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിധിയെഴുതിയ വരുടെ താത്പര്യങ്ങൾ അനുസരിച്ചുള്ള ഭരണം കേരളത്തിന് വലിയ പ്രയോജനം ചെയ്യുമെന്നും തോമസ് പറഞ്ഞു.