തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് 11-ാം നാൾ ഹൈകമാന്റ് തീരുമാനം വന്നു. വി.ഡി. സതീശൻ മുഖ്യ മന്ത്രി. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കും. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്നെ വലിയ ഉത്തരവാദിത്തമാണ് എ ഐ സി സി ഏൽപ്പിച്ചിരിക്കുന്നത്. ജനങ്ങൾ ഏൽപി ച്ച ഉത്തരവാദിത്തം നിറവേറ്റാൻ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ ഞാൻ ഉൾപ്പെടെയുള്ള ടീം യുഡിഎഫ് ശ്രമിക്കും. നമ്മുടെ കേരളത്തെ രക്ഷിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.