വീഥികളെ ചെങ്കടലാക്കി റൈഡ് ഫോർ പി രാജീവ്

കളമശേരി:തിരഞ്ഞെടുപ്പ് ആവേശത്തെ കൊടുമുടികളിലേക്കുയർത്തി കളമശേരിയിൽ റൈഡ് ഫോർ പി.രാജീവ്. വി.രാജീവിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് തിങ്കളാഴ്ച വൈകിട്ടു മൂന്നു മുതൽ മഞ്ഞുമ്മലിൽ നിന്ന് ഇരുചക്ര വാഹന റാലി നടന്നത്. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു കൊണ്ട് സ്ഥാനാർഥി പി. രാജീവ് റാലി നയിച്ചു. നടൻ ഇർഷാദും സ്ഥാനാർഥി ക്കൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്തു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു. റോഡിൻ്റെ ഇരുവശങ്ങളിലും സ്വീകരണം നൽകാനായി നാട്ടുകാർ കാത്തു നിന്നു.ഫാക്‌ട്, ഐ ആർ ഇ , ഏലൂർ, ചിറയം, കൊങ്ങോർപ്പിള്ളി, കരിങ്ങാംതുരുത്ത്, നീറിക്കോട്, തട്ടാംപടി, മനയ്ക്കപ്പടി, മാഞ്ഞാലി, ചാലാക്ക, കുന്നുകര, തടിക്കക്കടവ്, വെളിയത്തുനാട്, മാളികം പീടിക, യു.സി കോളേജ്, മുപ്പത്തടം, പാതാളം, കളമശ്ശേരി, ഇടപ്പള്ളി ടോൾ, ഉണിച്ചിറ, കങ്ങരപ്പടി എന്നിവിടങ്ങളിലൂടെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളണിയിൽ റോഡ് ഷോ സമാപിച്ചു.