കൊച്ചി: എറണാകുളം കലൂർ കടവന്ത്ര റോഡിലെ മേലംഗത്ത് ലൈയിനിൽ കൊച്ചിയുടെ നീരൊഴുക്കിൻ്റെ ഭാഗമായ സീനത്തോടിൻ്റെ മുകളിലുടെയുള്ള ക്രോൺക്രീറ്റു കാന ഉൾപ്പെടെയുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതിൽ പ്രതിഷേധിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മ നടന്നു . കഴിഞ്ഞ കൊച്ചിൻ കോർപ്പറേഷൻ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തി നടത്തിയ കൈയ്യേറ്റവും അനധികൃത മതിലും കോടതിയുടെ നിർദ്ദേശപ്രകാരം പൊളിച്ചു നീക്കിയിരുന്നു. തുടർന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിക്കുകയും നീരൊഴുക്കിന് തടസ്സപെടാത്ത രീതിയിൽ അവർക്ക് നിർമ്മാണ നടത്താം എന്ന വിധിയുടെ അടിസ്ഥാനത്തിൽ ചില അധികൃതരുടെ ഒത്താശയോടെ വീണ്ടും സ്ഥലവാസികളുടെ ജീവിതത്തിന് ഭീക്ഷണിയായി തകരഷീറ്റും ഇരുമ്പു കമ്പിയും ഉപയോഗിച്ച് നിർമ്മാണം നടത്തിയിരിക്കുന്നു . നാട്ടുകാരുടെ മാതൃകാപരമായ പ്രതിഷേധത്തിനിടയിൽ അജിഷ് എം എം എന്ന സ്ഥലവാസിയെ തൊഴിലിൻ്റെ പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ജനങ്ങളുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തു ഈ സ്വകാര്യ വ്യക്തി. ഈ നടപടികളിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ( 20. ബുധനാഴ്ച്ച ) നടന്ന ജനകീയ പ്രതിഷേധത്തിൽ മുടി മുറിച്ച് സമരക്കാർ പ്രതിഷേധം രേഖപ്പെടുത്തി. പൊതുപ്രവർത്തകനായ സി.ജി. രാജഗോപാൽ ഉൽഘാടനം ചെയ്തു . തുടർന്ന് നാട്ടുകാർ ഓരോരുത്തരും പരസ്യമായി മുടി മുറിച്ച് പ്രതിഷേധിച്ചു. എ.ബി അനിൽകുമാർ , വിനീത വിജയൻ ,റീന. , മരിയ , മിനി വിജയൻ, സുനിത ഷാൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.