കൊച്ചി: ഇടതുപക്ഷം കൊണ്ടുവരാൻ ആഗ്രഹിച്ച സിൽവർ ലൈൻ പാത യുഡിഎഫ് വന്ന ഉടനെ പാടെ ഉപേക്ഷിച്ചത് വലിയ ഭാഗ്യം. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ശബരി പാതയുടെ മുന്നോട്ടുള്ള പ്രയാണം അതിവേഗം ആക്കുവാനും യുഡിഎഫ് പ്രവർത്തിച്ച് വിജയിക്കും എന്നത് ഉറപ്പാണ്. ശബരിപ്പാത എന്ന പുതിയൊരു പാതയുടെ കാര്യം പാർലമെൻറിൽ ആദ്യമായി 1989 ൽ താൻ എം.പി.ആയ ഉടൻ അവതരിപ്പിച്ചതാണെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു.
ഭാരതത്തിലെമ്പാടുമുള്ള അയ്യപ്പഭക്തന്മാർക്കും, ലോകത്തെമ്പാടുമുള്ള മുഴുവൻ മലയാളികൾക്കും ഏറെ ഗുണം ചെയ്യുന്ന പാതയാണ് പുനലൂർ വരെയുള്ള ശബരി പാത. ഇപ്പോൾ അങ്കമാലിയിൽ നിന്ന് മൂവാറ്റുപുഴ വഴി എരുമേലി വരെ പോകുന്ന പാതയാണ് അനുവദിച്ചിട്ടുള്ളത്. അതിന്റെ മേൽ -നടപടികൾ ഒക്കെ കൃത്യം കൃത്യമായി യുഡിഎഫ് അതിവേഗം മുന്നോട്ടു കൊണ്ടുപോകും. കേരളത്തിൻറെ വികസനത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്ന ഈ പാതയുടെ നിർമ്മാണം ശക്തമാക്കാനും, വേഗത്തിലാക്കുവാനും, എല്ലാവരുടെയും. സഹകരണം ഉണ്ടാകും എന്ന പ്രത്യാശയുണ്ടെന്നും തോമസ് പറഞ്ഞു.