പെരുമ്പാവൂർ: മലബാറിൽ ആലുവായി അബൂബക്കർ മുസ്‌ല്യാർ എന്ന പേരിൽ വിശ്രുതരായ മഹബൂബേ ഇലാഹി മാടവന അബൂബക്കർ മുസല്യാർ അന്ത്യവിശ്രമം കൊള്ളുന്ന മുടിക്കൽ ദർഗശരീഫിലെ ആണ്ട് നേർച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് വിശ്വാസികൾക്ക് സായൂജ്യമേകി സമാപിച്ചു. മാടവന അബൂബക്കർ മുസ്‌ല്യാരുടെ ആണ്ടുനേർച്ചയ്ക്ക് സമാപനം കുറിച്ച് രാവിലെ മുതൽ നടന്ന ഖത്തമുൽ ഖുർആൻ ,ദിക്ർ ഹൽക്ക സ്വലാത്ത് ,മൗലൂദ് പാരായണം എന്നിവക്ക് ഹാഫിള് മുഹമ്മദ് ശരീഫ് ഹാറൂനി അൽ അർഷദി നേതൃത്വം നൽകി.
തുടർന്ന് കൂട്ട പ്രാർത്ഥനക്ക് പ്രമുഖ സൂഫിവര്യനും ആത്മീയ നേതൃ വര്യനുമായ സയ്യിദ് ആറ്റക്കോയ തങ്ങൾ (കുമ്പോൽ )നേതൃത്വം നൽകി.
തുടർന്ന് ഉച്ചക്ക് 12 മണിക്ക് നടന്ന മഹാ അന്നദാന വിതരണ ഉദ്ഘാടനം മുഹമ്മദ് അലി അൻവരി പൊട്ടച്ചിറ നിർവഹിച്ചു. സമൂഹത്തിന്റെ നാനാ തറകളിൽ ഉള്ള ഇസ്‌ലാമിക വിശ്വാസികളും സാധാങ്ങളും സൂഫിവര്യന്മാരും ജനപ്രതിനിധികളും രണ്ടുദിവസമായി നടന്ന 54ാമത് മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ ദർഗ ശരീഫിലെ ആണ്ടുനേർച്ചയിൽ പങ്കുകൊള്ളുവാൻ എത്തിച്ചേർന്നു.