കൊച്ചി:
ദേശാഭിമാനി – കൊല്ലംപറമ്പില്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. തിങ്കള്‍ രാത്രി ഒമ്പതോടെയാണ് സംഭവം. ഇടുക്കി സ്വദേശിയുടെ ബൈക്കിനാണ് തീപിടിച്ചത്. സമീപത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിലേക്ക് തീ പടര്‍ന്നു കേബിളുകളും കത്തി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. ഗാന്ധിനഗറില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു.