കൊച്ചി: വനിത ലീഗ് എറണാകുളം ജില്ലാ സമ്മേളനവും ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽഗഫൂറിന് സ്വീകരണവും ഓഗസ്റ്റിൽ സംഘടിപ്പിക്കാൻ വനിത ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്റ് നസീമ മൂസ അധ്യക്ഷത വഹിച്ച യോഗം വനിത ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അഡ്വ. സാജിദ സിദ്ദീഖ്
ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാ വനിത ലീഗ് പ്രവർത്തകരേയും പ്രശംസിച്ചു. നബീസ സിദ്ദീഖ്, ഷാഹിന ബീരാൻ, ഷെറീന കരീം, നൂർജഹാൻ സക്കീർ, ഷംല സൈനുദ്ധീൻ, ആബിദ ഷെരീഫ്, ഹൈറുന്നിസ, അനീഷ സി എ, സജ്ന എം, സീനത്ത് നൗഷാദ്, സജ്ന അൻസാർ, സിംല അൻസാർ, ഷാഹിന അബ്ദുള്ള, ഷമീന അഫ്സൽ, ഷൈമ അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സജീന അക്ബർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മിനി മോൾ നന്ദിയും പറഞ്ഞു.