കൊച്ചി: കാറും ബൈക്കും റോഡ് പേവിംഗ് മെഷീനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ പെരുമ്പളം പാലത്തിലായിരുന്നു അപകടം.
ബൈക് യാത്രികരായ പെരുമ്പളം തെക്കേകൊച്ചുപറമ്പിൽ വീട്ടിൽ സി.എച്ച്. നിഹാൽ(20), അരിവേലിപ്പറമ്പിൽ വീട്ടിൽ ഭൂപേഷ് ജ്യോതി (26), കാർ യാത്രികരായ സഞ്ജു നിവാസിൽ അമൽ (26) അരൂക്കുറ്റി കോട്ടൂർ വീട്ടിൽ മിഥുൻ ദാസ് (33) വടുതല കിഴക്കേകോട്ടൂർ വീട്ടിൽ നിഥിൻ(33) എന്നിവർക്കാണ് പരിക്കേറ്റത്. തലയിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.