*അപേക്ഷ ക്ഷണിച്ചു*

കൊച്ചി: ആരക്കുഴ ഗവൺമെന്റ് ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്
അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായ 100 രൂപ സഹിതം ജൂലൈ 25-നകം സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0485-2999442, 9539348420 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


*അസാപ് കേരള പ്ലേസ്‌മെന്റ് ഡ്രൈവ് 25-ന്*

കൊച്ചി: അസാപ് കേരളയുടെ നേതൃത്വത്തിൽ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂലൈ 25-ന് ജോബ് ഫെയറും പ്ലേസ്‌മെന്റ് ഡ്രൈവും സംഘടിപ്പിക്കുന്നു. വിവിധ മേഖലകളിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും യോഗ്യരായ ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖം നടത്തി തിരഞ്ഞെടുക്കാൻ ഈ ഡ്രൈവിൽ അവസരമുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ള കമ്പനികൾ ഓൺലൈൻ ലിങ്ക് (https://forms.gle/VpTFa8pxf4LYyXWNA) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി തവനൂർ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുമായോ 9495999658 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.


*വാക്ക് ഇൻ ഇന്റർവ്യൂ ജൂലൈ 30-ന്*

കൊച്ചി: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ഒപ്റ്റോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പാലിയേറ്റീവ് നഴ്സ് എന്നീ തസ്തികകളിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു.

ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ബിഎസ് സി / എം എസ് സി ഒപ്റ്റോമെട്രി അല്ലെങ്കിൽ കേരളത്തിലെ മെഡിക്കൽ കോളേജ് നടത്തുന്ന 2 വർഷത്തെ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റൻ്റ് കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം.പ്രായം 18-40 .

ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് ഗവൺമെൻറ് / ഗവൺമെൻറ് അംഗീകൃത ഇൻസ്റ്റിറ്റ്യൂഷനുകളുടെ എം എൽ ടി /ഡി എം എൽ ടി / ബി എസ് സി / എം എസ് സി എം എൽ ടി പാസായവർക്കും .കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാം, പ്രായം: 18-40

പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് ജി എൻ എം / ബി എസ സി നഴ്സിംഗ് ഒപ്പം ബിസി സിപിഎൻ (BCCPN) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധിയില്ല

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 30-ന് രാവിലെ 10 മണിക്ക് കോടനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം . താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഈ പ്രദേശത്തുള്ള ഉദ്യോഗാർത്ഥികൾക്കും 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04842-647678 എന്ന ഫോൺ നമ്പറിലോ phckodanad@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.