*വാക് ഇൻ ഇന്റർവ്യു*

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 29 ന് രാവിലെ 11.000 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത: യുറോളജി ടെക്നിഷ്യനിൽ ബി എസ് സിയോ ഡിപ്ലോമ യോ. അല്ലെങ്കിൽ അനസ്തീഷ്യയിലോ ഓപറേഷൻ തിയറ്റർ ടെക്നിഷ്യനിലോ ബി എസ് സി അല്ലെങ്കിൽ ഓപറേഷൻ തിയറ്റർ ഡിപ്ലോമ.

ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.