കൊച്ചി: ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ ആഭ്യന്തര വകുപ്പ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ 'ദ നർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി കേരള ഫയർ ആൻ്റ് റെസ്ക്യു സർവീസസ്, സിവിൽ ഡിഫൻസ് ജില്ലാ വാക്കത്തോൺ സംഘടിപ്പിച്ചു.ജില്ലയിലെ 19 നിലയങ്ങളിൽ നിന്നായി സിവിൽ ഡിഫൻസ് യൂണിഫോമിൽ 250 അംഗങ്ങൾ പങ്കെടുത്തു. ഗാന്ധിനഗർ നിലയം. ഹൈക്കോടതി ജങ്ഷൻ രണ്ട് പോയിൻ്റുകളിൽ നിന്നു ബാനറുകളും പ്ലകാർഡുകളുമേന്തി എത്തിയ വാക്കക്കോൺ ഡി.എച്ച് ഗ്രൗണ്ടിൽ സമാപിച്ചു.മാഞ്ഞാലി പാലത്തിൽ നിന്നും പുഴയിൽ ചാടിയ വിദ്യാർഥിയെ രക്ഷപെടുത്തിയ സ്വകാര്യ ബസ് ഡ്രൈവർ കെ.എ.അജേഷിനെ ചടങ്ങിൽ ആദരിച്ചു.ജില്ലാ ഫയർ ഓഫിസർ എ.എസ്.ജോജി ലഹരി വിരുദ്ധ സന്ദേശവും, ഗാന്ധിനഗർ സ്റ്റേഷൻ ഓഫസർ പി.ആർ.ലാൽജി ലഹരി വിരുദ്ധ പ്രതിജ്ഞയും നൽകി.സ്റ്റേഷൻ ഓഫീസർമാരായഎൻ.ജിജി, പി.വി.വിശ്വാസ്, അഭിജിത്ത്, അസി.സ്റ്റേഷൻ ഓഫിസർ ജി.സുരേഷ്കുമാർ, സിവിൽഡിഫൻസ് ജില്ലാ കോർഡിനേറ്റർമാരായ കെ.എസ്.ആനന്ദ് കുമാർ,എസ്.ശരത്, മിഥുൻ,റീജണർ വാർഡൻ അനുചന്ദ്രശേഖർ,ഡിവിഷണൽ വാർഡൻ മാത്യു.സി.ജോർജ്,ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ പി.എം.മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.