ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു,
കളമശ്ശേരി : കളമശ്ശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക യിക്കുന്നതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച് സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വക്കേറ്റ് വി. ഇ അബ്ദുൽ ഗഫൂർ
ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഗതാഗത
ക്കുരുക്കഴിക്കാൻ മന്ത്രി പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചത്,
പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗത യോഗ്യമാക്കാനും ,
കാലാവസ്ഥ അനുകൂലമായാൽ ഉടനെ ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി,
ആലുവ ഭാഗത്തുനിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും പഴയ ദേശീയപാത വഴി തിരിച്ചു വിടുന്നതും
എൻ.എ.ഡി എച്ച്എംടി റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയിൽ പ്രവേശിക്കുന്നതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ദേശീയപാതയിലെ ആര്യാസ് ജംഗ്ഷനിലെയും ടി.വി.എസ് ജംഗ്ഷനിലെയും സിഗ്നലുകൾ പ്രവർത്തിപ്പിച്ച് ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്നതിനും ആലുവയിൽ നിന്ന് വരുന്ന ബസ്സുകൾ ഈ രണ്ട് സിഗ്നലുകളിലും ഫ്രീ ലെഫ്റ്റ് പോകാനുള്ള നടപടി സ്വീകരിക്കാനും ട്രാഫിക് വിഭാഗത്തിന് നിർദ്ദേശം നൽകി,
കൂടാതെ എറണാകുളത്തു നിന്ന് വരുന്ന ബസ്സുകളും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യാസ് ജംഗ്ഷനിലെ സിഗ്നലിൽ എത്തി സിഗ്നൽ കട്ട് ചെയ്ത് പഴയ ദേശീയപാതയിലൂടെ എച്ച്എംടി ജംഗ്ഷനിലേക്ക് പ്രവേശിക്കാവുന്നതാണ്,
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണം പൊതുജന അഭിപ്രായം സ്വരൂപിച്ച് യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്,
എച്ച്എംടി ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ് റോഡിലേക്ക് പോകുന്ന റോഡിലെ ഗതാഗത പ്രശ്നപരിഹാരത്തിനായി നിലവിലെ യുടേണുകളുടെ എണ്ണം കുറയ്ക്കാനും സീപോർട്ട് എയർപോർട്ട് റോഡിലെ അനധികൃത ടാങ്കർ ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ടിവിഎസ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്
അദാനി ഗൈൽ ഉദ്യോഗസ്ഥരുമായി സംസാരിച്ച് കൽവർട്ട് നിർമ്മാണം പൂർത്തിയാക്കാനും,
ഇതോടൊപ്പം എച്ച്എംടി ജംഗ്ഷനിലെ കാന നിർമ്മാണം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിച്ചു പരിഹാരം കാണാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി,
ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ നടത്തുന്നതിന് ട്രാഫിക്കിനും നാഷണൽ ഹൈവേ അതോറിറ്റിക്കും ചുമതലപ്പെടുത്തി,
യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ വൈസ് ചെയർപേഴ്സൺ ഷെറീന കമറുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം എ വഹാബ്
വി എച്ച് ആസാദ് മാർട്ടിൻ തായങ്കരി ബിന്ദു മനോഹരൻ കൗൺസിലർമാരായ പി എം നജീബ് മാഹിൻ കെ ഇ അലി തെയ്യത്ത് അമ്മിണി ഫ്രാൻസിസ് അമീറ അശ്റഫ് ,റഫീഖ് തെക്കൻ, അസീറാ നാസർ വാണിദേവി ഷൈനി ശശിധരൻ,
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷംസു തലക്കോട്ടിൽ, വ്യാപാരി വ്യവസായി പ്രതിനിധികൾ വില്ലേജ് ഓഫീസർ,
പിഡബ്ല്യുഡി ആർബിഡിസി , നാഷണൽ ഹൈവേ, അദാനി ഗൈൽ കെ.ആർ.എഫ് .ബി, ട്രാഫിക് പോലീസ് തുടങ്ങി ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു,