*കോതമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് വനിത സമാജ് സേവ പുസ്ക്കാരം*
കൊച്ചി: സ്വാതന്ത്ര്യ സമര സേനാനിയും ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്ന കേരള നാദം പത്രാധിപര്‍ സി.പി. മമ്മു സാറിന്‍റെ സ്മരണയ്ക്കായി കേരള ഹിന്ദി ഖാദി പ്രചാരക് സമിതി വര്‍ഷംതോറും നല്‍കിവരുന്ന സി.പി. മമ്മു സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരള ഹിന്ദി ഖാദി പ്രചാരക് സമിതി രക്ഷാധികാരികൂടിയായിരുന്ന സി.പി.മമ്മു സാറിന്‍റെ പേരിലുള്ള പത്ര പ്രവര്‍ത്തക വനിത സമാജ് സേവാ പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പത്ര പ്രവര്‍ത്തക പുരസ്ക്കാരങ്ങള്‍ക്ക് അന്യഭാഷ വിഭാഗത്തില്‍ ഭാരത സര്‍ക്കാരിന്‍റെ കീഴില്‍ സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റിന്‍റെ സഹകരണത്തോടെ പതിറ്റാണ്ടുകളായി പ്രസിദ്ധീകരിച്ച് വരുന്ന കേരള ഹിന്ദി പ്രചാരസഭയുടെ മുഖപത്രമായ കേരള്‍ ജ്യോതി മാഗസിന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പത്ര പ്രവര്‍ത്തക പുരസ്ക്കാരങ്ങള്‍ക്ക് മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ടി അജീഷ്, ജനയുഗം കൊച്ചി ബ്യൂറോ ചീഫ് എറണാകുളം പ്രസ്സ്ക്ലബ്ബ് പ്രസിഡന്‍റുമായ ആര്‍.ഗോപകുമാര്‍, ചന്ദ്രിക ദിനപത്രം കൊച്ചി എഡീഷന്‍ പത്രാധിപ സമിതി അംഗം കെ.എം. ഷാജഹാന്‍ എന്നിവരെയും വനിത സമാജ് സേവാ പുരസ്ക്കാരത്തിന് സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രഭാഷ പ്രചാരികയുമായിരുന്ന കോതമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു, ഭാരത സര്‍ക്കാരിന്‍റെ അനുബന്ധ സ്ഥാപനമായ IRE ഔദ്യോഗിക ഭാഷ മേധാവിയായിരുന്ന എസ്. ജാനകി, കലാസാംസ്കാരിക പ്രവര്‍ത്തകയും NRI കൗണ്‍സില്‍ ഓഫ് ഇന്ത്യ വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ജിലി ജോര്‍ജ്ജിനെയും തിരഞ്ഞെടുത്തു.
ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ. രാധാലക്ഷ്മി അമ്മാള്‍, ദേശീയ നാരീശക്തി പുരസ്ക്കാര ജേതാവ് ഡോ.എം.എസ്. സുനില്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള ഹിന്ദി പ്രചാരക് സമിതിജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യല്‍ ഫൗണ്ടേഷന്‍ ജന. സെക്രട്ടറി കെ.എം. നാസര്‍, കേരള നാദം പത്രാധിപര്‍ സി.പി.മമ്മു കുടുംബാംഗം ആര്‍.എം. സലിം എന്നിവരടങ്ങിയ സമിതിയാണ് ശില്‍പ്പവും സ്മൃതിമെഡലും ദേശീയോദ്ഗ്രഥന പൊന്നാടയും അടങ്ങുന്ന സി.പി.മമ്മു സ്മാരക പത്രപ്രവര്‍ത്തകവനിത സമാജ് സേവ പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഓഗസ്റ്റ് മാസം 4 ാം തീയതി രാവിലെ 10 മണിക്ക് എറണാകുളം എളമക്കരയിലുള്ള ഭവന്‍സ് വിദ്യാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഭാരത സര്‍ക്കാരിന്‍റെ അനുബന്ധ സ്ഥാപനമായ കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷ റാങ്ക് ജേതാക്കള്‍ക്കുള്ള പ്രൗഢമായ അവാര്‍ഡ് വിതരണ സമ്മേളനത്തില്‍വച്ച് സി.പി. മമ്മു സ്മാരക പത്രപ്രവര്‍ത്തക - വനിത സമാജ് സേവ പുരസ്ക്കാരം സമ്മാനിക്കുന്നതാണ്.