കൊച്ചി: കുഞ്ഞുങ്ങളുടെ കണ്ണിന് അസ്വസ്ഥതയുണ്ടാക്കാതെയുള്ള സൗമ്യമായ കുളി അനുഭവത്തെ പ്രമേയമാക്കി "കുഞ്ഞിന് കണ്ണീരില്ല, അമ്മയ്ക്ക് സന്തോഷക്കണ്ണീർ" എന്ന
ഡിജിറ്റൽ വീഡിയോ ചിത്രം ഇന്ത്യയിലെ പ്രമുഖ ശിശുപരിചരണ ബ്രാൻഡായ ഹിമാലയ ബേബികെയർ പുറത്തിറക്കി.

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിൻറെ പ്രധാന നിമിഷമായ കുളിസമയം കൂടുതൽ സന്തോഷകരവും ആശ്വാസകരവുമാക്കുന്ന സന്ദേശമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. 'നോ ടിയേഴ്സ്' ഫോർമുലയോടുകൂടിയ ഹിമാലയ ജെൻറിൽ ബേബി ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ കണ്ണിന് എരിച്ചിൽ ഉണ്ടാക്കാതെ കുഞ്ഞുങ്ങൾക്ക് സൗമ്യമായ കുളി അനുഭവം ലഭിക്കുന്നതോടൊപ്പം അരി, ചെമ്പരത്തി, കടല, രാമച്ചം എന്നിവയുടെ പ്രകൃതിദത്ത ഗുണങ്ങളാൽ മുടിയും തലയോട്ടിയും സംരക്ഷിക്കപ്പെട്ടുമെന്നും ഹിമാലയ വെൽനസ് ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ. വി അറിയിച്ചു. പിഎച്ച് 5.5 സന്തുലിതാവസ്ഥയുള്ള ഈ ഷാംപൂ ശിശുവിൻറെ ജനനം മുതൽ ദിവസേന ഉപയോഗിക്കാൻ അനുയോജ്യമാണെന്നും, പാരബെൻസ്, ഫാതലേറ്റ്സ്, സിന്തറ്റിക് കളറുകൾ തുടങ്ങിയ കഠിന രാസവസ്തുക്കൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.