കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ നാല് പേരെ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെ കുമ്പളം ടോൾപ്ലാസക്ക് സമീപമായിരുന്നു അപകടം. കളമശ്ശേരിയിലെ സ്വകാര്യ ക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറോടിച്ചിരുന്ന തൃശൂർ വയലത്തൂർ കാളിയത്ത് വീട്ടിൽ മുഹമ്മദ് നിസാം (24), ഇതര സംസ്ഥാന തൊഴിലാളികളായ സൻജിബ് ഹർദിക്(30), നബാസ് സൗൾ (30), റാസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. നബാസ് സൗളിൻ്റെ നില ഗുരുതരമാണ്.
അപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇവർക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കി വിദഗ്ധ പരിചരണം തുടരുകയാണ്. തോപ്പുംപടിയിൽ നിന്നും കളമശ്ശേരിയിലേക്ക് പോകും വഴി ആയിരുന്നു അപകടം.