കൊച്ചി: ശക്തമായ മഴയും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിലെ വിവിധ വാർഡുകൾ എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദർശിച്ചു.
പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും കേൾക്കുകയും ചെയ്തു.ചെറിയകടവ് (വാർഡ് 5), കമ്പനിപടി (വാർഡ് 6), കണ്ണമാലി (വാർഡ് 9), പുത്തൻതോട് (വാർഡ് 10) എന്നീ പ്രദേശങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.


കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ പറഞ്ഞു.മുഖ്യമന്ത്രിയും, ജലസേചന വകുപ്പ് മന്ത്രിയും സ്ഥിതിഗതിെ നിരീക്ഷിച്ച് വരികയാണ്.കടൽഭിത്തിനിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് എത്രയും വേഗം സർക്കാർ കടക്കുമെന്നും അതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു.

നിരവധിയാളുകളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ചെയ്തിരിക്കുന്നതെന്നും, എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി റോജി.എം.ജോൺപറഞ്ഞു.ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിയാണ് തുടർ നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി റോജി.എം.ജോൺ അറിയിച്ചു.

സന്ദർശനത്തിൽ കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.