കൊച്ചി: സൈക്യാട്രിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന്. കൊച്ചി ഐഎംഎ ഹൗസില്‍ നാളെ (ശനി) നടക്കുന്ന ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 42-ാം സംസ്ഥാന സമ്മേളനത്തില്‍ വച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാനസികാരാഗ്യത്തിനു പ്രോത്സാഹജനകമായ 'ഡിയര്‍ സിന്ദഗി' എന്ന പരിപാടിക്കാണ് അഖില നന്ദകുമാറിന് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ഡോ. മോഹന്‍ സുന്ദരം അറിയിച്ചു.