കൊച്ചി: മുല്ലപ്പെരിയാർ ഡാം; കേരളം ആശങ്കപ്പെടണോ ? എന്ന വിഷയത്തിൽ, കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി ജില്ലാ കമ്മിറ്റി ചർച്ച സംഘടിപ്പിച്ചു. എറണാകുളം ഗാന്ധിഭവനിൽ നടന്ന ചർച്ച , സംസ്ഥാന രക്ഷാധികാരി പ്രൊഫ. കെ. അരവിന്ദാക്ഷൻ ഉദ്‌ഘാടനം ചെയ്തു, പ്രൊഫ. സി.പി. റോയി, പി.സി. സിറിയക്ക് ഐഎഎസ് എന്നിവർ വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, അഡ്വ. ജേക്കബ്ബ് പുളിക്കൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജില്ലാ പ്രസിഡൻ്റ് ഡോ. വിൻസൻ്റ് മാളിയേക്കൽ മോഡറേറ്ററായിരുന്നു. കേരളത്തിലെ നാലു ജില്ലകളിലെ ജനങ്ങളുടെ ഭയാശങ്കകൾക്ക് ഉത്തരം പറയാനുള്ള ബാധ്യത ഗവൺമെൻ്റിനുണ്ട്. ശാസ്‌ത്രീയ പഠനത്തിലൂടെ, ജനനന്മ ലക്ഷ്യമിട്ടും സങ്കുചിത താൽപ്പര്യക്കാർക്ക് മുതലെടുക്കാൻ അവസരം നൽകാതെയുമുള്ള പ്രശ്‌ന പരിഹാരത്തിനായി സർക്കാരുകൾ മുന്നോട്ടു വരണമെന്നും ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ സ്വാഗതവും സംസ്ഥാന സമിതിയംഗം എൻ.ആർ .മോഹകുമാർ നന്ദിയും പറഞ്ഞു .