ഹൈദരാബാദ് വിമാനത്താവളത്തില്‍ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു
കൊച്ചി: ദൂബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര മധ്യേ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഹൃദായാഘാതം മൂലം മലയാളി പ്രവാസി മരിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങാല നന്ദനം വീട്ടില്‍ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകനായ സനീഷ് ബാബു ( 48 ) ആണ് മരിച്ചത്്. ദുബൈയില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈയിറ്റില്‍ കൊച്ചിക്ക് വരുന്നതിനായി ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ ആറിനായിരുന്നു ശാരിക അസ്വസ്ഥ അനുഭവപ്പെട്ടത്. ആശുപതിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ രൂപ, മകള്‍ ദേവനനന്ദ.