കൊച്ചി: പ്രീമിയം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ ശേഖരമായ നീല ബ്ലൂ ബൈ സ്മിത ആലുക്കാസ് തങ്ങളുടെ ആദ്യ സ്റ്റോർ തൃശൂർ ഈസ്റ്റ് ഫോർട്ടിലെ തോട്ടത്തിൽ ലെയ്‌നിൽ തുറന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 മണിക വിശ്വകർമ സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്കാസും ഭാര്യ ആനി ആലുക്കാസും ചേർന്ന് നിലവിളക്ക് തെളിയിച്ചു. ഡിഎസ്ആർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദേവി സുധാകർ റെഡ്ഡി ആദ്യ വാങ്ങൽ നടത്തി.രാജൻ ജെ. പള്ളൻ എം എൽ എ , മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.ആറായിരം ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റോറിൽ തയ്ച്ചതും തയ്ക്കാത്തതുമായ സൽവാർ വസ്ത്രങ്ങൾ, സാരികൾ, പരമ്പരാഗത പുരുഷ വസ്ത്രങ്ങൾ, ജയ്പൂർ ആഭരണങ്ങൾ, ഗൃഹോപയോഗ തുണിത്തരങ്ങൾ, ബാഗുകൾ, പാദരക്ഷകൾ, അലങ്കാര വസ്തുക്കൾ, എന്നിവ ലഭ്യമാണ്. പ്രഗത്ഭരായ നെയ്ത്തുകാരിൽ നിന്നും കരകൗശല വിദഗ്ധരിൽ നിന്നും നേരിട്ട് ശേഖരിച്ച ഉൽപ്പന്നങ്ങളാണ് ഇവിടത്തെ ഉല്പന്ന ശ്രേണി.

നീല ബ്ലൂ ഒരു അനുഭവമായിരിക്കുമെന്നും ഉപഭോക്താക്കൾക്ക് സ്വന്തം വീട്ടിലെത്തിയതുപോലെയുള്ള അനുഭവവും പ്രചോദനവും ഒരു ആത്മബന്ധവും ഇവിടെ ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും നീല ബ്ലൂ സ്ഥാപകയും ജോസ് ആലുക്കാസ് ഡയറക്ടറുമായ സ്മിത ആലുക്കാസ് പറഞ്ഞു. . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും കൈത്തൊഴിലാളികളെയും നേരിൽ കണ്ട്, അവരുടെ ഉൽപ്പന്നങ്ങളിൽ നിന്ന് തിരഞ്ഞെടുത്താണ് നീല ബ്ലൂവിനായുള്ള പ്രത്യേക ശേഖരമെന്നും അവർ അറിയിച്ചു. ഇന്ത്യൻ രൂപകൽപ്പനകളുടെ സമ്പന്നതയോട് കിടപിടിക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും ഈ സാംസ്കാരിക പൈതൃകത്തെ ഒരൊറ്റ ഇടത്ത് അവതരിപ്പിക്കാനുള്ള ശ്രമമാണ് നീല ബ്ലൂവിൽ നടത്തിയിരിക്കുന്നതെന്നും മുഖ്യ രക്ഷാധികാരിയും ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടറുമായ വർഗീസ് ആലുക്കാസ് പറഞ്ഞു.