കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥികളുടെ സമരത്തിനിടയിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ പരാതി വെച്ചുകൊണ്ട് കേസെടുക്കാൻ പോലും തയ്യാറാകാത്ത പോലീസിനെതിരെ രാഹുൽ ഗാന്ധി നടത്തിയ സമരം വൻ വിജയത്തിൽ എത്തിയിരിക്കുന്നു എന്നും, അദ്ദേഹത്തെപ്പോലെ വലിയൊരു നേതാവ് പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൻറേയോ മുന്നിൽ വന്ന് ആ വിദ്യാർത്ഥി യോടൊപ്പം സമരം ചെയ്യുവാൻ തയ്യാറായ രാഹുൽ ഗാന്ധിക്ക് അനുമോദനം അർപ്പിക്കുന്നതായി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്
ദിവസങ്ങൾക്കു മുമ്പ് പലപ്രാവശ്യം പോലീസിൽ പരാതി കൊടുക്കാൻ ശ്രമിച്ചിട്ടും അത് സ്വീകരിക്കുവാനോ കേസ് രജിസ്റ്റർ ചെയ്യുവാനോ തയ്യാറാകാത്ത പോലീസിന്റെ തെറ്റായ നടപടിക്കെതിരായിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രത്യേക രീതിയിലുള്ള പ്രതികരണം. ആറുമണിക്കൂർ നേരത്തെ അദ്ദേഹത്തിന്റെ സമരത്തിനു ശേഷം കേസ് രജിസ്റ്റർ ചെയ്യുവാനും, അന്വേഷണം നടത്തുവാനും പോലീസ് തീരുമാനിച്ചിരിക്കുന്നു.
ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള പ്രതിപക്ഷ നേതാവിനെപ്പോലുള്ള ഒരു നേതാവ്
ഇതുപോലൊരു സമരം നടത്തുന്നത് ആദ്യമാണെന്നും, സാധാരണ ഒരു നേതാവിൽ നിന്ന് അതു പ്രതീക്ഷിക്കാനാവില്ലെന്നും, തോമസ് വ്യക്തമാക്കി.
രാജ്യത്തുള്ള മുഴുവൻ നേതാക്കന്മാർക്കും മാതൃകയായി തീർന്ന രാഹുൽ രാഹുൽ ഗാന്ധിക്ക് അനുമോദനം അർപ്പിക്കുന്ന തോടൊപ്പം സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും, വിദ്യാർത്ഥികൾക്കും വേണ്ടി വരെ അദ്ദേഹം ഈ രീതിയിലും താഴോട്ടിറങ്ങി പോരാടും എന്ന് വ്യക്തമായിരിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും തോമസ് പറഞ്ഞു.