കൊച്ചി: ഗുരുവായൂരില്‍ രാജ്യത്തെ ആദ്യ ഫെയ്ത്ത്-ഇന്റലിജന്റ് ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ 'റേ ബൈ താമര' പ്രവര്‍ത്തനം ആരംഭിച്ചു. തീര്‍ത്ഥാടകരുടെ വിശ്വാസം, പാരമ്പര്യം, യാത്രാ ആവശ്യങ്ങള്‍ എന്നിവ പരിഗണിച്ചുകൊണ്ട് താമര ലെഷര്‍ എക്സ്പീരിയന്‍സസ് ഒരുക്കുന്ന ഈ പ്രോപ്പര്‍ട്ടി, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ.വി. ഗോപിനാഥ് അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം ചെയ്തത്.
ക്ഷേത്രാചാരങ്ങള്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍, വിശ്വാസാധിഷ്ഠിത ഭക്ഷണരീതികള്‍, വ്യക്തിഗത യാത്രാ സഹായം എന്നിവയാണ് ഈ ബ്രാന്‍ഡിന്റെ പ്രധാന പ്രത്യേകതകള്‍. ഗുരുവായൂരില്‍ തുടക്കമിടുന്ന ഈ ശൃംഖല തിരുപ്പതി, വേളാങ്കണ്ണി, പളനി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും, 2030-ഓടെ 25-ലധികം ഹോട്ടലുകള്‍ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.