കൊച്ചി : മൂവാറ്റുപുഴ ജില്ലയാക്കാനുള്ള നീക്കം ഏറെ പ്രയോജകമായിരിക്കുമെന്നും, അതിനുള്ള മുഴുവൻ സഹകരണവും എല്ലാ വിഭാഗം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്.

തനിക്ക് മൂവാറ്റുപുഴ പാർലമെൻറു മണ്ഡലത്തിൻറെ പ്രതിനിധിയായി ആറു പ്രാവശ്യം ലോക്സഭയിലേക്ക് പോകുവാനും, 20 വർഷം അപ്രകാരം തുടരുവാനും കഴിഞ്ഞതിൽ ഏറെ സന്തോഷം ഉണ്ടെന്നും,അക്കാലത്തു താൻ ഇതുപോലൊരു നിർദ്ദശം വച്ചെങ്കിലും, സാധിച്ചില്ലെന്നും, തോമസ് പറഞ്ഞു.
മുവ്വാറ്റുപുഴ ജില്ല രൂപപ്പെട്ടാൽ അതിൽ ഉൾപ്പെടുന്ന മേഘലകൾക്കൊക്കെ വികസന സാദ്ധ്യത ഉൾപ്പെടെ പല രീതിയിലുള്ള പ്രയോജനവും ഉണ്ടാകും എന്നും. മുഖ്യമന്ത്രി ഉൾപ്പെടെ ഈ കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ പ്രത്യേക അനുമോദനം അദ്ദേഹത്തിനും സർക്കാരിനും നേരുന്നെന്നും തോമസ് വ്യക്തമാക്കി.