കൊച്ചി:കൊച്ചിസ്വദേശിയായ ഗുജറാത്തി സാമൂഹിക പ്രവർത്തകൻ ദീപക് പൂജാരിയുടെ പൊതുതാൽപര്യ ഇടപെടൽ വിജയം കണ്ടു. നഗരഹൃദയ ഭാഗത്തെ KMRL ഓപ്പൺ തിയേറ്റർ പുനഃസ്ഥാപിക്കാൻ തീരുമാനം.
കൊച്ചിയുടെ നഗരഹൃദയത്തിലെ കെഎംആർഎൽ ഓപ്പൺ ഓഡിറ്റോറിയം ജനങ്ങൾക്കായി തുറന്ന് നൽകും .
കെ എം ആർ എൽ മെട്രോ പില്ലർ 721 മുതൽ 724 വരെ നിർമ്മിച്ചിട്ടുള്ള വിലപ്പെട്ട ഓപ്പൺ ഓഡിറ്റോറിയം സ്വകാര്യ സ്ഥാപനത്തിന്റെ വാഹന പാർകിംഗിനായി നാളുകളായി നൽകിയിരിക്കയായിരുന്നു. ഇതിനാൽ ജനങ്ങൾക്ക് ഇവിടെ സായാഹ്നത്തിൽ ഇരിക്കുന്നതിനോ എന്തെങ്കിലും പരിപാടികൾ നടത്തുന്നതിനോ സാധ്യമല്ലായിരുന്നു. നിർമാണ ലക്ഷ്യത്തിൽ നിന്ന് മാറി ഏതോ നിക്ഷിപ്ത താൽപര്യത്തിന്റെ പുറത്ത് സ്വകാര്യ സ്ഥാപനത്തിന്ന് നൽകിയിരിക്കയായിരുന്നു. ഇതിനെതിരെയായിരുന്നു ദീപക് പൂജാരയുടെ നീക്കം. പ്രസ്തുത വാർത്ത ഡെയ്ലി കേരള ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഈ ഓപ്പൺ ഓഡിറ്റോറിയം പൊതുപരിപാടികൾ, വിനോദം, കല, സംസ്കാരം, പൈതൃകം, സാമൂഹികവും മറ്റ് പൗരപ്രയോജനപരവുമായ പ്രവർത്തനങ്ങൾക്കായാണ് നിർമ്മിച്ചതെന്ന് കെഎംആർഎൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തിന് ശേഷം കാര്യമായി ഉപയോഗിക്കപ്പെടാതിരുന്നതിനാൽ, വരുമാനമുണ്ടാക്കുന്നതിനായി സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിന് 7 സെപ്റ്റംബർ 2026 വരെ മാത്രം ഹ്രസ്വകാല പാർക്കിംഗിന് അനുവദിക്കുകയായിരുന്നു.
നൽകിയ ഉറപ്പ് പാലിച്ച് 8 സെപ്റ്റംബർ മുതൽ ക്രമീകരണം നീട്ടാതെ സ്ഥലം കെഎംആർഎൽ തിരികെ ഏറ്റെടുത്ത നടപടിയെ ദീപക് പൂജാര സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.