കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് സുദർശിനി സമുദ്രാന്തര പര്യവേഷണമായ ലോകായാൻ 2026 ന്റെ ഭാഗമായി 10 രാജ്യങ്ങളിലൂടെ 17400 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് ഇറ്റലിയിലെ ലിവോർണോയിൽ എത്തി.
ഇന്ത്യയുടെ സമുദ്ര പാരമ്പര്യങ്ങളും കടലിലൂടെയുള്ള സൗഹൃദവും കോർത്തിണക്കിയുളള യാത്രയിൽ
ഇറ്റാലിയൻ നാവികസേനയുടെ പരിശീലന കപ്പലായ ഐടിഎസ് പാലിനുറോയുമായി മെഡിറ്ററേനിയൻ കടലിൽ ഒരു പാസേജ് അഭ്യാസവും നടത്തി.
പ്രശസ്തമായ ഇറ്റാലിയൻ നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ലിവോർണോ യിലെ സന്ദർശനത്തിലൂടെ ഇരു നാവികസേനകളും തമ്മിൽ കൂടുതൽ പ്രൊഫഷണൽ ഇടപെടലുകൾ നടത്തുന്നതിന് അവസരം നൽകും. തുറമുഖ സന്ദർശന വേളയിൽ, ഇന്ത്യൻ ട്രെയിനികളും ഇറ്റാലിയൻ കേഡറ്റുകളും തമ്മിലുള്ള ക്രോസ്-ഡെക്ക് സന്ദർശനങ്ങളും ആശയവിനിമയങ്ങളും നടത്തപ്പെടും, കൂടാതെ കപ്പൽ സന്ദർശകർക്കായി തുറന്നിരിക്കും.
ഇന്ത്യയുടെ സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കുമുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോകായാൻ 2026ന് കഴിയും.