കൊച്ചി: ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ദിനചരണം 2026 ഒക്ടോബർ 1-ന് കൊച്ചി നേവൽ ബേസിലെ കട്ടാരിബാഗിലുള്ള സരസ്വതി ഹാളിൽ ആഘോഷിച്ചു.

രാവിലെ 9.30-ന് നടന്ന ചടങ്ങ് ഇന്ത്യൻ നേവിയുടെ [സതേൺ നേവൽ കമാൻഡ്], കോസ്റ്റ് ഗാർഡ്, ഡി ആർ ഡി ഒ എം ഇ എസ് എന്നിവയുടെ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ ശ്രീ ടി കബിലൻ ഐ. ഡി എ. എസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സ്റ്റേഷനിലെ മറ്റ് മുതിർന്ന ഐ, ഡി. എ. എസ്. ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിനോടനുബന്ധിച്ച് 30 വർഷത്തെ സേവനംപൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അക്കാദമിക് രംഗത്ത് മികവ് പുലർത്തിയ ജീവനക്കാരുടെ മക്കളെയും 80 വയസ്സ് പൂർത്തിയാക്കിയ ഡിഫൻസ് അക്കൗണ്ട്സ് പെൻഷൻകാരെയും ആദരിച്ചു.

ഏകദേശം 300 പേർ പങ്കെടുത്ത ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.