കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നതിലെ സിനഡിന്റെ നിസംഗതക്കെതിരെയും സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി അതിരൂപതയിൽ തുടരുന്നതിനെതിരെയും വൺ ചർച്ച് കുർബാന മൂവ്മെൻറ് എറണാകുളം അരമനയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സഭ തീരുമാനങ്ങൾക്ക് വിരുദ്ധമായി സഭയുടെ അംഗീകരമില്ലാത്ത ജനാഭിമുഖ കുർബാനയ്ക്ക് ബസിലിക്കയിൽ ഒത്താശ ചെയ്തുകൊടുത്ത മാർ ജോസഫ് പാംപ്ലാനിയെയും കുരിയയേയും പുറത്താക്കുന്നത് വരെയും അതിരൂപതയിൽ പൂർണമായും ഏകീകത കുർബാന നടപ്പിലാക്കുന്നതുവരെയും പ്രതിഷേധ ങ്ങൾ തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു.