കൊച്ചി: എറണാ കുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ട്രൈനുകളാണ് മണിക്കൂറോളം വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ഉച്ചക്ക് 12.55 ന് എറണാകുളം ടൗണിൽ നിന്നും പുറപ്പെടേണ്ട ശബരി സൂപ്പർ എക്സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകി ഓടുന്നു.
1.55 ന് എറണാകുളം ടൗണിൽ എത്തെണ്ടുന്ന പരശുറാം എക്സ്പ്രസ് ഒരു ഒരു മണിക്കൂറിലധികമാണ് വൈകി ഓടുന്നത്.
കനത്ത ചൂടിൽ വെന്തുരുകിയാണ് യാത്രക്കാർ ദുരിത കാത്തിരിപ്പ് തുടരുന്നത്.
ട്രൈനുകളുടെ വൈകി ഓടലിനെ കുറിച്ച് റെയിൽവേ വ്യക്തമായ മറുപടി നൽകുന്നുമില്ല.