കൊച്ചി: വനിതാ സംവരണം നടപ്പാക്കാൻ നിലവിൽ നിയമമുണണ്ടായിരുന്നിട്ടും അതു നടപ്പാക്കാൻ ബാദ്ധ്യതയുള്ള കേന്ദ്ര സർക്കാർ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
പുതിയ നിയമം കൊണ്ടുവരുന്നത് വഴി ലോക്സഭാ സീറ്റ് അമിതമായി വർദ്ധിപ്പിക്കുവാനുള്ള കേന്ദ്രസർക്കാരിൻറെ നീക്കം പാടെ പൊളിഞ്ഞതായി തോമസ് വ്യക്തമാക്കി.
വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് ലോക്സഭാ സീറ്റുകൾ അമിതമായി വർദ്ധിപ്പിക്കുവാനുള്ള കുതന്ത്രം ശരിയായ രീതിയിൽ മനസ്സിലാക്കിയ പ്രതിപക്ഷം അതിനെ ശക്തമായി എതിർത്ത് തോൽപ്പിച്ചപ്പോൾ' പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും കബളിപ്പിക്കൽ പൂർണ്ണമായും പരാജയപ്പെട്ടു. ഔദ്യോഗിക പദവി ഉപയോഗിച്ച് ഇന്നലെ അരമണിക്കൂർ ജനങ്ങളോട് മാധ്യമങ്ങൾ വഴി സംസാരിച്ച പ്രധാനമന്ത്രിയുടെ നീക്കം പൂർണമായിട്ടും പൊളിഞ്ഞു.
ഭാരതത്തിലെ വനിതകൾ ബുദ്ധിയുള്ളവരാണെന്നും, പ്രധാനമന്ത്രിയുടെ കബളിപ്പിക്കൽ ശ്രമം അവർക്കും വ്യക്തമായി മനസ്സിലായി എന്നും തോമസ് വ്യക്തമാക്കി.