കൊച്ചി: മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാരിനെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 10 മണിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ എറണാകുളം ബി.എസ്.എൻഎൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണാസമരം നടത്തു മെന്ന് ജില്ലാ സെക്രട്ടറി അഡ്വ. യേശുദാസ് പറപ്പിള്ളി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ ജെ ആന്റണിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ ധർണ്ണാ സമരം മുൻ എം.എൽ.എയും സിഐടിയു ജില്ലാ പ്രസിഡന്റുമായ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാർ മണ്ണെണ്ണ ലിറ്ററിന് 103 രൂപ ഉണ്ടായിരുന്നത് ഒറ്റയടിക്ക് 52.37 രൂപ വർദ്ധിപ്പിച്ചു 155.37 രൂപയാക്കി ഉയർത്തി. കഴിഞ്ഞ 2 ആഴ്ച മുൻപ് രെ ലിറ്ററിന് 100 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. പശ്ചിമേഷൻ യുദ്ധത്തെ തുടർന്ന് 2.50രൂപ വർദ്ധിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ 53 രൂപ കൂടി കൂട്ടിയാതായി മത്സ്യഫെഡിനെ അറിയിച്ചി രുന്നു. ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥ ദുരിതത്തിലാണ്.മത്സ്യ ലഭ്യതകുറഞ്ഞതോടെ വറു തിയിലായ തീരദേശ മേഖല ഇന്ധന വിലയും വർധിപ്പിച്ചപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്ത് 14,342 ഔട്ട് ബോർഡ് മോട്ടോർ മത്സ്യബന്ധന യാനങ്ങൾക്ക് ആണ് മണ്ണെണ്ണ പെർമിറ്റ് ഉള്ളത്. എൻജിന്റെ കുതിരശക്തിക്കനുസരിച്ച് 140 മുതൽ 180 ലിറ്റർ വരെയാണ് മണ്ണെണ്ണ നൽകുന്നത്. ഇതാവട്ടെ അഞ്ചുദിവസത്തെ മത്സ്യബന്ധനത്തിന് പോലും തികയില്ല. മത്സ്യഫെഡ് വഴി സംസ്ഥാന സർക്കാർ ഒരു ലിറ്ററിന് 50 രൂപ സബ്സിഡി നൽകുന്നതു മാത്രമാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ഏക ആശ്വാസം. അടുത്തിടെ സംസ്ഥാന സർക്കാർ സബ്സിഡി 50 രൂപയായി വർദ്ധിപ്പിച്ചിരുന്നു.എന്നാൽ കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹിച്ചുകൊണ്ടുള്ള മണ്ണെണ്ണയുടെ വില വർദ്ധനവ്ഉടൻ പിൻവലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ ആവശ്യത്തിന് നൽകുന്നതിനുവേണ്ടി നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ.യേശുദാസ് പറപ്പിള്ളി ആവശ്യപ്പെട്ടു.