കളമശേരി :പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറി ഉൾപ്പടെ ഭക്ഷണവിതരണകേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ്
പണിമുടക്ക്.
കഴിഞ്ഞ5 മാസത്തിനിടെ
1498 രൂപയാണ് എണ്ണ കമ്പനികൾ ഗ്യാസിന് വില
വർധിപ്പിച്ചത്. മെയ് മാസത്തിൽ മാത്രം
19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് കൂട്ടിയത്. പച്ചിമേശയിൽ യുദ്ധം ആരംഭിച്ചപ്പോൾ തന്നെ പാചകവാതക വിതരണം ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് ഹോട്ടൽ മേഖലയെ വരിഞ്ഞുമുറുക്കിയിരുന്നു.
പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.ഇന്ന് ഉച്ചക്ക് 2ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പനമ്പള്ളി നഗർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.