കൊച്ചി: സംസ്ഥാനത് പെട്രോളിനും ഡീസലിനും പമ്പുകളിൽ നിയന്ത്രണം ഏർപ്പെടുത്തി കമ്പനികൾ .
ഇന്ധനവിലവർധനയുണ്ടാകുമെന്ന ഊഹാപോഹങ്ങൾ ക്കിടെയാണ് സംസ്ഥാനത്ത് പെട്രോൾ പമ്പുകളിൽ മൊത്തവിൽപ്പന നിയന്ത്രിക്കണമെന്ന നിർദേശവുമായി എണ്ണക്കമ്പനികൾ രംഗത്ത് വന്നിരിക്കുന്നത്.
ഒരാൾക്ക് പ്രതിദിനം പര മാവധി 200 ലിറ്റർവരെ ഡീസലും 5000 രൂപയ്ക്കുവരെ പെട്രോളും എന്ന പരിധി നിശ്ചയിക്കാനാണ് പമ്പ് ഉടമകൾക്ക്
എണ്ണക്കമ്പനികളുടെ നിർദേശം.

എണ്ണ കമ്പനികൾ കുറഞ്ഞ ദിവസങ്ങൾക്കുള്ള ഇന്ധന ശേ ഖരമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പമ്പ് ഉടമകൾ ക്ക് നൽകുന്നത്.
വാങ്ങുന്ന സ്റ്റോക്കിന് അനുസൃതമായ തുക മുൻകൂറായി നൽകണമെന്ന വ്യ വസ്ഥയും പമ്പുകളിലെ ഇന്ധനശേഖര ത്തെ ബാധിക്കുന്നുണ്ട്. നിലവിൽ രണ്ടുദിവസത്തേക്കുള്ള കരുതൽ ശേഖരമാണ് പമ്പുകൾക്ക് അനുവദിക്കുന്നത്.