കൊച്ചി: ഷവോമി ഇന്ത്യ പുതിയ ഫല്‍ഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഷവോമി 17ടി ഇന്ത്യയില്‍ പുറത്തിറക്കി. ലൈക്കയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യ, ഇമ്മേഴ്സീവ് എന്റര്‍ടെയിന്‍മെന്റ്, ശക്തമായ പ്രകടനം, ദീര്‍ഘകാല ബാറ്ററി ലൈഫ് എന്നിവ ഒരുമിച്ചുള്ള പ്രീമിയം അനുഭവമാണ് ഈ ഉപകരണം നല്‍കുന്നത്. ലൈക്ക പവേര്‍ഡ് ക്യാമറ, ഐകെയര്‍ ഡിസ്പ്ലേ, വലിയ ശേഷിയുള്ള ബാറ്ററി എന്നിവയോടെ സമ്പൂര്‍ണ്ണമായ സ്മാര്‍ട്ട്ഫോണ്‍ അനുഭവം ഷവോമി 17ടി.
നല്‍കുന്നു.
ഷവോമി 17ടിയുടെ കേന്ദ്രഭാഗത്ത് ലൈക്ക പവേര്‍ഡ് ട്രിപ്പിള്‍ ക്യാമറ സിസ്റ്റം ഉണ്ട്. ഇതില്‍ 50ജിബി പ്രധാന ക്യാമറയും, ഷവോമി ടി സീരീസില്‍ ആദ്യമായി അവതരിപ്പിക്കുന്ന ലൈക്ക 5എക്സ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുന്നു. ഷവോമി വിഷന്‍ കെയര്‍ എന്ന ഐകെയര്‍ സിസ്റ്റം പരിസ്ഥിതി പ്രകാരം ബ്ലൂ ലൈറ്റ്, ഫല്‍ക്കര്‍, കണ്ണിന്റെ ക്ഷീണം എന്നിവ നിയന്ത്രിക്കുന്നു. ഇതിന് ടിയുവി റീന്‍ലാന്‍ഡ് ഇന്റലിജന്റ് ഐ കെയര്‍ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന 6500 എംഎഎച്ച് സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയും ഇത് മുഴുവന്‍ ദിവസവും വിശ്വസനീയമായ ബാക്കപ്പ് നല്‍കുന്നു. കൂടാതെ 67വാട്ട് ഹൈപ്പര്‍ ചാര്‍ജ് വഴി വേഗത്തിലുള്ള ചാര്‍ജിങും ലഭ്യമാണ്. 12ജിബി + 256ജിബി 59,999 രൂപ, 12ജിബി + 512ജിബി 64,999 രൂപ എന്നിങ്ങനെ
വയലറ്റ്, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഷവോമി 17ടി
രണ്ട് വേരിയന്റുകൾ ലഭിക്കും.