കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ (മെട്രോ പില്ലർ 734 മുതൽ 736 വരെ) ഫുട്പാത്തുകളും പൊതുസ്ഥലങ്ങളും അനധികൃതമായി കയ്യേറി
വാടക ഇരുചക്രം വാഹനങ്ങളുടെ പ്രദർശനം, പരസ്യപ്രചാരണം, അനധികൃത പാർക്കിംഗ് എന്നിവ വർധിച്ചിരിക്കുന്നതിനാൽ കാൽനടയാത്രികർ ദുരിതത്തിൽ.
ഇവ ചൂണ്ടിക്കാട്ടി മട്ടാഞ്ചേരി സ്വദേശിയും സാമൂഹ്യപ്രവർത്തകനുമായ ദീപക് പൂജാരുമായി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
ട്രാഫിക്, ട്രാഫിക് പോലീസ് കമ്മീഷണർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, മേയർ, റവന്യൂ സ്റ്റാൻഡിംഗ് കമ്മിറ്റി അവർക്ക് രണ്ട് ആഴ്ച മുമ്പ് ഫോട്ടോകൾ സഹിതം പരാതി നൽകിയിട്ടില്ല കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പരിശോധന നടത്തി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.