ആലുവ: ബി.കെ.ആർ വഫിയ്യ കോളേജിലെ 2026–27 അധ്യയന വർഷത്തെ വിദ്യാർത്ഥിനി യൂണിയൻ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.

പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ വിദ്യാർത്ഥിനി യൂണിയൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്തു. വിദ്യാഭ്യാസത്തിനൊപ്പം മൂല്യബോധവും നേതൃത്വപാടവവും സർഗാത്മകതയും വളർത്തിയെടുക്കുന്നതിൽ വിദ്യാർത്ഥി യൂണിയനുകൾ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും കഴിവുകൾ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്താനും വിദ്യാർത്ഥിനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

തുടർന്ന് കോളേജ് പ്രിൻസിപ്പൽ ജഅ്ഫർ ഷെരീഫ് വാഫി സ്വാഗതം ആശംസിച്ചു. ഹൈദർ അലി വാഫി ഇരിങ്ങാട്ടിരി ആശംസാപ്രഭാഷണം നടത്തി.

ചടങ്ങിൽ അടിമാലി അബ്ദുസ്സലാം ഫൈസി, അബ്ദുല്ലത്തീഫ് വാഫി, കമ്മിറ്റി അംഗങ്ങളായ പരീക്കുഞ്ഞ് സാഹിബ്, സൈദു ഹാജി എന്നിവർ വേദിയിൽ സന്നിഹിതരായി. അധ്യാപകരും വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു.