കൊച്ചി: കുട്ടികള്‍ക്കായുള്ള സസ്‌റ്റൈനബിള്‍ ക്ലോത്തിംഗ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ എഡ് എ മമ്മ, കൊച്ചിയിലെ തങ്ങളുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് മരട് ഫോറം മാളില്‍ ആരംഭിച്ചു. സംരംഭകയും നടിയുമായ ആലിയ ഭട്ട് സ്ഥാപിച്ച എഡ്-എ-മമ്മ, കുടുംബങ്ങള്‍ക്കായുള്ള ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായി വളര്ന്ന് വികസിച്ചിരിക്കുന്നു.
കൊച്ചിയിലെ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്നുള്ള സാമഗ്രികള്‍ക്കും ലളിതമായ രൂപകല്‍പ്പനയ്ക്കും മുന്‍ഗണന നല്‍കി സുരക്ഷിതവും ഭൂമിക്ക് ദോഷം വരുത്താത്തതുമായ ഉല്‍പ്പന്നങ്ങളാണ് എഡ് എ മമ്മ ലഭ്യമാക്കുന്നത്.
ഫോറം മാളിന്റെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്നസ്റ്റോര്‍ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റ് മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ഹൃദ്യവും ആകര്‍ഷകവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പ്രകൃതിദത്ത തുണിത്തരങ്ങള് കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഗര്‍ഭകാല വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, ലൈഫ്‌സ്‌റ്റൈല്‍ ആക്‌സസറികള്‍, പുതുതായി അവതരിപ്പിച്ച ശുദ്ധവും സുരക്ഷിതവുമായ ബേബി കെയര്‍ ശ്രേണി എന്നിവയുള്‍പ്പെടെ എഡ്-എ-മമ്മയുടെ ഉല്‍പ്പന്ന ലോകത്തിന്റെ സമഗ്രമായ കാഴ്ച തന്നെ ഈ സ്റ്റോര്‍ സമ്മാനിക്കുന്നു.