*ഹൈബി ഈഡൻ എം.പി എറണാകുളം മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന - തൊഴിൽ പരിശീലന പദ്ധതിയായ 'കണക്ട്' പദ്ധതിക്ക് തുടക്കം*

കൊച്ചി: ഹൈബി ഈഡൻ എം.പി എറണാകുളം മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന - തൊഴിൽ പരിശീലന പദ്ധതിയായ 'കണക്ട്' പദ്ധതി ഉദ്ഘാടനം ചെയ്ത കൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. ഇന്ന് എ.ഐ.യെക്കുറിച്ച് അറിയുന്നതുകൊണ്ട് മാത്രം മതിയാകില്ല; എ.ഐ.യെ ഫലപ്രദമായി ഉപയോഗിക്കാനും ശരിയായി ചോദ്യങ്ങൾ ചോദിക്കാനും കൃത്യമായ പ്രോംപ്റ്റുകൾ നൽകാനും അറിയേണ്ടതുണ്ട്. ഈ രീതിയിൽ നമ്മളുടെ കഴിവുകളെ കാലത്തിനനുസരിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ പരിധിയിൽ വരുന്ന ഹയർസെക്കൻഡറി തലം മുതൽ ബിരുദ-ബിരുദാനന്തര തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി. കൈറ്റ്സ് ഫൗണ്ടേഷനുമായും ട്രാൻസോഴ്സ് സൊലൂഷൻസുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എ.ഐ ഡിജിറ്റൽ മാർക്കറ്റിംഗ്, മെഡിക്കൽ കോഡിങ്ങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അനാട്ടമി ആന്റ് ഫിസിയോളജി തുടങ്ങിയ ന്യൂജൻ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ആണ് ഓൺലൈനായി സൗജന്യ പരിശീലനം നൽകുക. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി connecternakulam.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ട്രാൻസോഴ്സ് സൊലൂഷൻസ് മാനേജിങ് ഡയറക്ടർ അൽ അമീൻ. ആർ, ചാവറ കൾച്ചറൽ സെൻറർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാദർ. എമിൽ പുള്ളിക്കാട്ടിൽ,കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം, ട്രാൻസോഴ്സ് ഡയറക്ടർമാരായ ഡോ. ഷറഫുദ്ദീൻ ആർ.എഫ്, അൻവർ സാദിക്ക് എന്നിവർ സംസാരിച്ചു.