ടി പി ടി എൽ ഉപഭോക്തൃ കേന്ദ്രീകൃത വളർച്ചയ്ക്ക് തയ്യാറെടുക്കുന്നു
കൊച്ചി: ഇന്ത്യയിലെ മുൻനിര വ്യാവസായിക എഞ്ചിനീയറിംഗ് സ്ഥാപനമായ ട്രിവേണി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (ടിപിടിഎൽ) ലോകത്തിലെ മുൻനിര സി ആർ എം കമ്പനിയായ സെയിൽസ്ഫോഴ്സുമായി സഹകരിച്ച് ഉപഭോക്തൃ സേവനവും, വിൽപ്പനയും, ഡാറ്റാ വിശകലനവും, ബിസിനസ് തീരുമാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കി ഉപഭോക്തൃ കേന്ദ്രീകൃത വളർച്ചയ്ക്ക് തയ്യാറെടുക്കുന്നു. നിർമ്മാണം മുതൽ ഡെലിവറി, ഇൻവോയ്സിംഗ്, വിൽപ്പനാനന്തര സേവനം വരെ മുഴുവൻ പ്രവർത്തന ശൃംഖലയിലും തത്സമയ ദൃശ്യത ഉറപ്പാക്കുന്നതിനൊപ്പം എഐ അധിഷ്ഠിത അനലിറ്റിക്സ്, വേഗത്തിലുള്ള തീരുമാനമെടുക്കൽ, വിപണി പ്രവണതകൾ മുൻകൂട്ടി തിരിച്ചറിയൽ, ബിസിനസ് അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യൽ എന്നിവയ്ക്കുo ഈ പുതിയ പദ്ധതി സഹായകരമാകും. ടി പി ടി എല്ലിൻറെ ആഗോള മത്സരശേഷിയും പ്രവർത്തന മികവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദീർഘകാല വളർച്ചയ്ക്കും പുതിയ തീരുമാനം നിർണായകമാകുമെന്ന് കമ്പനി ഡയറക്ടർ തരുൺ സാഹ്നി, സിഇഒ രാജീവ് രാജ് പാൽ, സെയിൽസ്ഫോഴ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ മാൻകിരൺ ചൗഹാൻ എന്നിവർ പറഞ്ഞു.