മൂലമ്പിള്ളി പാക്കേജ് : ജില്ലാകളക്ടർ തുതിയൂർ പുനരധിവാസ ഭൂമി സന്ദർശിച്ചു

കൊച്ചി : വല്ലാർപാടം രാജ്യാന്തര ടെർമിനലിൻ്റെ റെയിൽ നിർമ്മാണത്തിന് വേണ്ടി ഇടപ്പള്ളി നോർത്ത് സൗത്ത് വില്ലേജുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 56 കുടുംബങ്ങൾക്ക് മൂലംപിള്ളി പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി കാക്കനാട് വാഴക്കാല വില്ലേജിൽ തുതിയൂർ മുട്ടുങ്കൽ റോഡിന് സമീപം നൽകിയിട്ടുള്ള പുനരധിവാസ സൈറ്റ് ജില്ലാ കളക്ടർ പ്രിയങ്ക ഐഎഎസ് സന്ദർശിച്ചു. 4.25 ഏക്കർ ഭൂമിയിൽ നാല് സെൻറ് വീതം ഭൂമിക്ക് പട്ടയം ലഭിച്ചവർക്ക് 18 വർഷങ്ങൾക്ക് ശേഷവും വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥ പരിശോധിക്കാനാണ് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും എത്തിയത്. വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ: ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പിള്ളി, അഡ്വ: സി ആർ നീലകണ്ഠൻ, കെ റെജികുമാര്‍, കോഡിനേഷൻ കമ്മിറ്റി കൺവീനർ വി പി വിൽസൻ, ഏലൂർ ഗോപിനാഥ്, കെഎൻ സാബു, പി എം മൈക്കിൾ, ജോർജ് അമ്പാട്ട്, താഹ, സമദ്, കൗൺസിലർ എം എസ് അനിൽ, സീലിയ, ജൂലിയൻ,ജോണി ജോസഫ്, തഹസിൽദാർ പ്രീത, പ്രവീൺ ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു. പ്രശ്നം പരിഹാരത്തിന് എത്രയും പെട്ടെന്ന് മീറ്റിംഗ് വിളിക്കാമെന്ന് ജില്ലാ കളക്ടർ കോഡിനേഷൻ കമ്മിറ്റി നേതാക്കളെ അറിയിച്ചു.