വൈസ് ചാൻസലേഴ്സ് കോൺക്ലേവ് 2026 മാറ്റിവച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നാളെ (ആഗസ്റ്റ് 04) നടത്താൻ തീരുമാനിച്ചിരുന്ന 'വൈസ് ചാൻസലേഴ്സ് കോൺക്ലേവ് 2026' മാറ്റിവച്ചു. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതിയാണ് പരിപാടി മാറ്റിവെക്കാൻ കാരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അറിയിച്ചു.