കൊച്ചി; കേരള നാദം പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സിപി മമ്മൂവിന്റെ പേരിൽ ഏർപ്പെടുത്തിയ പത്രപ്രവർത്തക
പുരസ്കാരങ്ങളും കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഉന്നത ഭാഷ പഠന കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭയുടെ സിബിഎസ്ഇ,ഐസി എസ് സി ,കേരള സിലബസുകളിൽ സംസ്ഥാനതലത്തിൽ നടത്തിവരുന്ന സുഗമ ഹിന്ദി പരീക്ഷയിൽ ഉന്നതമായ വിജയം നേടിയവർക്കും സ്ഥാപനങ്ങൾക്കുമുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും
എളമക്കര ഭവൻസ് വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ വിതരണം ചെയ്തു.

കേന്ദ്ര കുടുംബക്ഷേമ ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗവും കേരള ഹിന്ദി പ്രചാരസഭാ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ബി മധു അധ്യക്ഷത വഹിച്ചു.

മുതിർന്ന ന്യായാധിപനും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അവാർഡ് ദാനവും സമ്മേളന ഉദ്ഘാടനം ചെയ്തു.

ഇതര ഭാഷ വിഭാഗങ്ങളിലുള്ള പത്രസ്ഥാപനത്തിനുള്ള സിപി മമ്മു സ്മാരക പുരസ്കാരം കേരള്‍ ജ്യോതി മാഗസിനു വേണ്ടി മാനേജിംഗ് ഡയറക്ടർ അഡ്വക്കേറ്റ് ബി മധുവിന് സമ്മാനിച്ചു .


മികച്ച പത്രപ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ മലയാള മനോരമ കണ്ണൂർ സ്പെഷ്യൽ കറസ്പോണ്ടന്റ് ടി അജീഷ്,
ചന്ദ്രിക ദിനപത്രം തിരുവനന്തപുരം യൂണിറ്റ് പത്രാധിപ സമിതി അംഗം കെ എം ഷാജഹാൻ കാരുവള്ളി,
ജനയുഗം ബ്യൂറോ ചീഫും എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ടുമായ ആർ ഗോപകുമാർ എന്നിവർ ഏറ്റുവാങ്ങി. ഭാനുമതി രാജു ,എസ് ജാനകി , ജിലീ ജോർജ് എന്നിവർ വനിത സമാജസേവ പുരസ്കാരങ്ങളും ഏറ്റുവാങ്ങി. തുടർന്ന് കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ആയിരത്തോളം കുട്ടികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക സർട്ടിഫിക്കറ്റുകളും മെഡലുകളും പുരസ്കാരങ്ങളും സമ്മാനിച്ചു.

കോതമംഗലം നഗരസഭ ചെയർപേഴ്സൺ വനിതാ സമാജസേവാരത്ന പുരസ്കാര ജേതാവുമായ ഭാനുമതി രാജു, കേരള ഹിന്ദി ഖാദി പ്രചാരക് സമിതി -ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എം നാസർ, പ്രസ് ക്ലബ് പ്രസിഡണ്ട് ആർ ഗോപകുമാർ, ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പാൾ കെ മിനി, കേരള ഹിന്ദി പ്രചാര സഭ പബ്ലിക് റിലേഷൻസ് ഓഫീസർ ടി ഗോപകുമാർ , സൂപ്രണ്ട് ആർ അനിൽകുമാർ , എ ബിനു കുമാർ പ്രസംഗിച്ചു.