കൊച്ചി: മാധ്യമങ്ങൾക്കൊപ്പം ഭരണഘടനയുടെ അഞ്ചാംപത്തിയായി നിലകൊള്ളുന്ന അടിസ്ഥാന വിഭാഗത്തെയും നേതാക്കളെയും അവഗണിക്കരുതെന്ന്​ സംസ്ഥാന നിയമസഭ സ്​പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എറണാകുളം പ്രസ്​ ക്ലബ്​ ഏർപ്പെടുത്തിയ സി.വി. പാപ്പച്ചൻ സ്മാരക അവാർഡ്​ മനോരമ ന്യൂസ് സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് എൻ.കെ. ഗിരീഷിന്​ സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്‍റെ പിന്തുടർച്ച അവകാശപ്പെട്ട മികച്ച പത്രപ്രവർത്തകനായിരുന്നു സി.വി. പാപ്പച്ചൻ. തിരുവനന്തപുരത്തും പത്രപ്രവർത്തന രംഗത്തെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എറണാകുളത്തും ട്രേഡ്​ യൂനിയൻ സജീവമല്ലാതിരുന്ന കാലത്ത്​ പത്രപ്രവർത്തകരുടെ ക്ഷേമത്തിനും വളർച്ചക്കും വേണ്ടി ത്യാഗം ചെയ്ത പത്രപ്രവർത്തകാധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യ​യിലെ ആദ്യത്തെ പ്രസ്​ ക്ലബ്​ ആസ്ഥാനം യാഥാർഥ്യമാക്കാൻ ​പ്രത്യേക ലോട്ടറി പദ്ധതി നടപ്പാക്കിയതിലും അദ്ദേഹത്തിന്‍റെ പങ്കുണ്ടായിരുന്നുവെന്ന്​ സ്പീക്കർ പറഞ്ഞു.
*മനുഷ്യർ* എന്ന വിഷയത്തെ ആസ്​പദമാക്കി എറണാകുളംപ്രസ്​ ക്ലബ്​ ഈ വർഷം ദൃശ്യമാധ്യമങ്ങൾക്കായി ഏർപ്പെടുത്തിയ സി.വി. പാപ്പച്ചൻ സ്മാരക എൻട്രികളിൽ മികച്ച പ്രോഗ്രാമിനാണ്​ അവാർഡ്​ നൽകിയത്​. 20,000 രൂപയുടെ കാഷ്​ അവാർഡും സി.വി. പാപ്പച്ചൻ സ്മാരക​ മെ​മന്‍റോയും സ്പീക്കർ സമ്മാനിച്ചു. പത്രപ്രവർത്തകർക്കായി പ്രസ്​ ക്ലബ്​ നടത്തിയ ഫിഫ ഫുട്​ബാൾ മത്സര പ്രവചനത്തിൽ വിജയികളായവർക്കും സ്പീക്കർ സമ്മാനം നൽകി. പ്രസ്​ ക്ലബ്​ സെക്രട്ടറി ഷജിൽകുമാർ സ്വാഗതം പറഞ്ഞു. ​പ്രസിഡന്‍റ്​ ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സി.വി. പാപ്പച്ചന്‍റെ മകൻ ജീവൻ നന്ദി പറഞ്ഞു.