മട്ടാഞ്ചേരി : അധ്യാപകരെ ദ്രോഹിക്കുന്നതിനു വേണ്ടി വ്യാജ പരാതികൾ ഉണ്ടാക്കി ക്ലാസ്സ് മുറികളിൽ കയറി കുട്ടികളുടെ ബാഗ് പരിശോധിച്ച മട്ടാഞ്ചേരി എ.ഇ.ഒ യുടെ നടപടി ഉത്തരേന്ത്യയിൽ ആർ.എസ് എസ് നടപ്പിലാക്കുന്ന ഫാസിസ്റ്റ് രീതിയിലുള്ള നടപടിയായേ കാണാൻ സാധിക്കു എന്ന് കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസ്. പ്രധാന അധ്യാപികയുടേയോ , ക്ലാസ് അധ്യാപിരുടെയോ അറിവോ , അനുവാദമോ ഇല്ലാതെ ക്ലാസ്സ് മുറികളിൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത നടപടി ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല. രാഷ്ട്രീയ താല്പര്യങ്ങൾക്ക് പൊതു വിദ്യാലയങ്ങളെ ഉദ്യോഗസ്ഥർ ഉപയോ ഗിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിൽ പുതിയ ജനാധിപത്യ ഭരണ സംവിധാനം നിലവിൽ വന്നത് ചില ഉദ്യോഗസ്ഥർ മനസിലാക്കിയിട്ടില്ലെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരി എ.ഇഒയുടെ അധികാര ദുർവിനിയോഗത്തിനെതിരെയും സ്കൂൾ കുട്ടികളെ പീഡിപ്പിച്ച നടപടിക്കെതിരെയും കെ.പി. എസ് ടി എ എഇഒ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസഫ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു സാദത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജേക്കബ് പി.പി, സംസ്ഥാന എക്സിക്കുട്ടീവ് അംഗങ്ങളായ രജ്ഞിത്ത് മാത്യു, അജിമോൻ പൗലോസ്, മിനിമോൾ കെ, ജില്ലാ പ്രസിഡൻ്റ് ബിജു വർഗീസ്, സെക്രട്ടറി ടി എ മുരളി , ഔസേഫ് കെ.ജെ, നേതാക്കളായ
ബിജു കുര്യൻ, റെജി എം.എസ്, മൈക്കിൾ എം എം,പാൻസി ഫ്രാൻസീസ് , ജിബിൻ എൻ.വി, ഡെറിൻ കെ. എ, ഫാബിയാൻ മെയിൻ, സിനിമോൾ ടി.കെ, അനില തെരേസ
എന്നിവർ പ്രസംഗിച്ചു.