കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സോഷ്യൽ ജസ്റ്റിസ് ഫോറം ഏർപ്പെടുത്തിയ ജീവകാരുണ്യ നന്മ മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും ഭിന്നശേഷി രക്ഷിതാക്കളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന രക്ഷാകർതൃ സംഘടന തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ എം നാസറിന് പെരുമ്പാവൂർ ആശ്രമം ഓഡിറ്റോറിയത്തിൽ നടന്ന
ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കെഎം വർഗീസ് സമ്മാനിച്ചു.
മൂന്ന് പതിറ്റാണ്ടിലധികമായി പത്രപ്രവർത്തന രംഗത്ത് സജീവമായ കെ എം നാസർ രാജ്യത്ത് സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസ കല സാംസ്കാരിക തൊഴിൽ പുനരധിവാസ മേഖലയിൽ നൽകിയ മികച്ച പ്രവർത്തനത്തെ മുൻനിർത്തിയാണ് പുരസ്കാരം.
മൂന്ന് പതിറ്റാണ്ടിലധികമായി ചന്ദ്രിക ദിനപത്രം കൊച്ചി എഡിഷനിൽ എഡിറ്റോറിയൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന കെ എം നാസർ എറണാകുളം പ്രസ് ക്ലബ് മുതിർന്ന അംഗവും എക്സിക്യൂട്ടീവ് മെമ്പറും ആണ് .
നന്മയോളം നമ്മുടെ കേരളം സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ശില്പവും സുവർണ്ണ മുദ്രയും ദേശീയോദ്ഗ്രഥന പൊന്നാടയും അടങ്ങുന്ന ജീവകാരുണ്യ മാധ്യമ നന്മ പുരസ്കാരം സമർപ്പിച്ചത്.
ഡോക്ടർ ജോസഫ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു,. ഫാദർ ഡിക്കൺ ടോണി , പി കെ ചന്ദ്രിക, , ഡോക്ടർ ഇമ്മാനുവൽ എബ്രഹാം, ബിനു മാത്യു , ടി വൈ ജോയ്, ആശ്രമം ഹൈസ്കൂൾ പ്രധാന അധ്യാപിക സിമി എം ജേക്കബ്
പി യു ഗീതു, അബൂബക്കർ കെ എ, മായാ ജോസഫ്, എ ആർ സെമി പ്രസംഗിച്ചു