കന്യാകുമാരി: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുത്തു.

തിരുനെൽവേലി നാങ്കുണേരി നിയമസഭ മണ്ഡലത്തിലെ റൂബി മനോഹർ, കന്യാകുമാരി കിള്ളിയൂരിലെ സ്ഥാനാർത്ഥി അഡ്വ.എസ്. രാജേഷ് കുമാർ, വിളവൻകോട് സ്ഥാനാർത്ഥി ഡോ.ടി.ടി പ്രവീൺ, കുളച്ചൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി താര എന്നിവർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്.